Friday, October 9, 2009

ഒബാമ:ചിരിക്കാനും പഠിപ്പിക്കുന്നു


ഒന്നും പറയാനില്ല..
"ഒബാമയ്ക്ക് സമാധാന നോബല്‍ സമ്മാനം"
തുടങ്ങിക്കോ ചിരി-കൂട്ടച്ചിരി...
ഹ ഹ ഹ ഹ ഹ....
ഈ സമാധാനത്തിന്റെ അര്ത്ഥം..?
മാറ്റത്തിനുള്ള സ്വപ്‌നങ്ങള്‍ വിളിച്ചു പറയലോ അതോ,
പഞ്ചാര വര്ത്തമാനം പറഞ്ഞു ആളെ വീഴ്തലോ...?
എന്തായാലും കുറെ കാലത്തേക്ക് ചിരിക്കാന്‍ കായംകുളം എക്സ്പ്രസ്സും വാഴക്കൊടനെയും അരീക്കൊടനെയും നോക്കിപ്പോകേണ്ടതില്ല .

Thursday, September 17, 2009

തരൂരും പോത്ത്‌വണ്ടിയും


"വിശുദ്ധ പശുക്കളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു തന്റെ അടുത്ത കേരള യാത്ര പോത്ത്‌ വണ്ടിയിലാക്കും"..കോണ്‍ഗ്രസിന്റെ പുതിയ വി ഐ പി അവതാരം ശശി തരൂരിന്റെതാണ് ഈ പരിഹാസ വാക്കുകള്‍. ചെലവു ചുരുക്കല്‍ ചടങ്ങുകളുടെ ഭാഗമായി ഗാന്ധിജിയുടെ പിന്മുറക്കാരോട് സെവെന്‍ സ്ടാറിന്റെ പട്ടു മെത്തയില്‍ നിന്നു ഒരല്പം താഴേക്ക് ഒതുങ്ങിക്കിടക്കാന്‍ പാര്‍ട്ടിയുടെ നിര്ദ്ദേശം വന്നപ്പോള്‍ സായിപ്പിന്റെ സംസ്കാരം മാത്രം ശീലിച്ച തരൂരിനത് പിടിച്ചില്ല. പോത്തിനെയും പശുവിനെയും മേയ്ച്ചു നടക്കുന്ന ജന ലക്ഷങ്ങള്‍ വോട്ടു ചെയ്തു തലസ്താനതെക്കയച്ചതിന്റെ നന്ദി പോത്ത് വണ്ടിയിലുള്ള ജന സമ്പര്‍ക്ക യാത്ര കൊണ്ടു തന്നെ തീര്‍ക്കാമെന്നാകുമോ ...?

പിന്കുറിപ്പ്: "കൊണ്ഗ്രെസ്സിലും വിശുദ്ധ പശുക്കളോ ....?ജനങ്ങളുടെ കണ്ണില്‍ പോടിയിടാനാനെന്കിലും വിശുദ്ധ പശു ചമഞ്ഞു ചിലരെങ്കിലും താമസം സെവെന്‍ സ്റ്റാറില്‍ നിന്നും ഫൈവിലെക്കു മാറ്റിയെന്നാണ് അറിവ്.ഗാന്ധിജിയുടെ പാതയിലേക്കുള്ള തിരിച്ചു പോക്കാകുമോ ....?

Friday, September 11, 2009

അര്‍ജന്റീന പുറത്തേക്ക്..?


ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങളിലേക്ക് ഇനിയും നാളുകളേറെ.പക്ഷെ കാത്തിരുപ്പിനു മുഷിപ്പുണ്ടാക്കുന്ന രീതിയിലെക്കാണ് കാര്യങ്ങളുടെ പോക്ക്.ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബാളിന്റെ ദ്രിശ്യ ചാരുത കളിക്കളത്തില്‍ പ്രകടമാക്കുന്ന മറഡോണയുടെ നാട്ടുകാര്‍ മറഡോണയുടെ കീഴില്‍ തന്നെ പുറത്തേയ്ക്കുള്ള വഴികളിലെകാണെന്നു തോന്നുന്നു.തുടര്‍ച്ചയായ മത്സരങ്ങള്‍ തോറ്റ അര്‍ജെന്റിനയ്ക്ക് ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും സാധ്യത മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും.ഫുട്ബാളിനെ സ്നേഹിക്കുന്ന ആര്ക്കും ഈ വാര്ത്ത അത്യന്തം വിഷമകരം തന്നെ.റിക്വല്‍മ്യെ-യെ പോലുള്ള ഒരു പ്ലേ-മേക്കറുടെ അഭാവമാണ് അര്‍ജെന്റീന നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.രിക്വെല്മിയെ ടീമില്‍ തിരിച്ചു കൊണ്ടു വരികയല്ലാതെ ഇനി വിജയ വഴിയില്‍ തിരിച്ചു വരാന്‍ മറ്റു മാര്‍ഗമില്ല.2002 ലോക കപ്പില്‍ പുറത്താകുമെന്ന അവസ്ഥയില്‍ തിരിച്ചു വരികയും ഒടുവില്‍ കപ്പും കൊണ്ടു പോവുകയും ചെയ്ത ബ്രസീലിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ചില പ്രതീക്ഷകള്‍ ഇല്ലാതില്ല..